പുതുക്കാട് പ്രജോതി നികേതന്‍ കോളേജ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസഹായം നൽകി.

ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റുകള്‍ വാങ്ങാനൊരുങ്ങി കൊടകര ബ്ലോക്ക് പഞ്ചായത്ത്.

പുതുക്കാട്:

പുതുക്കാട് പ്രജോതി നികേതന്‍ കോളേജ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ തുകയ്ക്ക് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റുകള്‍ വാങ്ങാനൊരുങ്ങി കൊടകര ബ്ലോക്ക് പഞ്ചായത്ത്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈജന്‍ പോള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ആര്‍ രഞ്ജിത്തിന് തുക കൈമാറി. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുതുക്കാട് താലൂക്ക് ആശുപത്രിയിലാണ് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റുകള്‍ വാങ്ങാന്‍ 56,000 രൂപയുടെ ധനസഹായമാണ് കോളേജ് അധികൃതര്‍ നൽകിയത്. കോളേജ് മാനേജര്‍ ഡോ. ഫാദര്‍ ഹര്‍ഷജന്‍ പഴയാറ്റിലും നേരത്തെ 75,000 രൂപയുടെ ധനസഹായം ഓക്‌സിജൻ കോണ്‍സണ്‍ട്രേറ്ററുകള്‍ സ്ഥാപിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തിന് നല്‍കിയിരുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ഓക്‌സിജന്‍ സൗകര്യത്തോടു കൂടിയ 50 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വക്കേറ്റ് ആല്‍ജോ പുളിക്കല്‍, സെക്രട്ടറി പി ആര്‍ അജയ്‌ഘോഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി എന്‍ വിദ്യാധരന്‍ എന്നിവര്‍ പങ്കെടുത്തു.

Related Posts