പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങൾ വെട്ടി നീക്കണം.

കുന്നംകുളം:

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി കുന്നംകുളം നഗരസഭാ പ്രദേശങ്ങളിൽ അപകടാവസ്ഥയിൽ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്നതും അപകടം സംഭവിക്കാൻ സാധ്യതയുള്ളതുമായ മരങ്ങൾ, മരങ്ങളുടെ ശിഖരങ്ങൾ എന്നിവ അടിയന്തരമായി വെട്ടിനീക്കുവാൻ സ്ഥലഉടമകൾ, കൈവശക്കാർ എന്നിവർ സ്വയം തയ്യാറാകേണ്ടതാണെന്ന് നഗരസഭ സെക്രട്ടറി ടി കെ സുജിത് അറിയിച്ചു.

അപ്രകാരം ചെയ്യാത്തതുമൂലമുള്ള കഷ്ടനഷ്ടങ്ങൾക്ക് ബന്ധപ്പെട്ടവർ ഉത്തരവാദികളായിരിക്കുമെന്നും കുറ്റക്കാർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

Related Posts