പൊതുഇടങ്ങളും പൊതുസ്ഥാപനങ്ങളും അണുവിമുക്തമാക്കി സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ്.

വലപ്പാട്:

കൊവിഡ് രോഗികൾക്കൊരു കൈത്താങ്ങ് എന്ന പേരിൽ സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിവരുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പൊതു സ്ഥാപനങ്ങളും പൊതുഇടങ്ങളും ട്രസ്റ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കുന്നത്. പൊതു സ്ഥാപനങ്ങൾ അണുവിമുക്തമാക്കുന്നതിന്റെ ഔപചാരിക ഉദ്ഘാടനം വലപ്പാട് പോലീസ് സ്റ്റേഷൻ അണുവിമുക്തമാക്കി കൊണ്ട് നാട്ടിക എം എൽ എ, സി സി മുകുന്ദൻ നിർവഹിച്ചു.

ട്രസ്റ്റ് പ്രസിഡണ്ട് വി സി അബ്ദുൾ ഗഫൂർ അദ്ധ്വക്ഷനായി. എസ് എച്ച് ഒ, സുമേഷ്, വാർഡ് മെമ്പർ ഇ പി അജയഘോഷ്, ജനറൽ സെക്രട്ടറി എം എ സലിം, ജോ: സെക്രട്ടറി രാജൻ പട്ടാട്ട്, എന്നിവർ സംസാരിച്ചു. കെ സി അശോകൻ, വസന്തദേവലാൽ, ഷൺമുഖരാജ് മാസ്റ്റർ, സുനിൽകുമാർ ഉള്ളാട്ടിൽ എന്നിവർ നേതൃത്വം നൽകി. എ എസ് ഐ നൂർദ്ദീൻ, മറ്റു സഹപ്രവർത്തകരും, സ്നേഹത്തണൽ യൂത്ത് വിംങ്ങ് അംഗം ഉണ്ണികൃഷ്ണൻ കെ എസ്, എന്നിവരും എങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ഓൺലൈൻ പഠന സാമഗ്രികളുടെ വിതരണം, ബോധവൽക്കരണ ക്ലാസുകൾ എന്നിവയും നടത്തിവരുന്നു.

Related Posts