പുതിയ അദ്ധ്യായനവർഷം ജൂൺ ഒന്നിന് ആരംഭിക്കും.

കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും ഓൺലൈനിലൂടെ തന്നെയാകും ക്ലാസുകൾ.

തിരുവനന്തപുരം:

ജൂൺ ഒന്നിന് തന്നെ സംസ്ഥാനത്തെ സ്കൂളുകളിലേയും കോളേജുകളിലേയും അദ്ധ്യായനവർഷം ആരംഭിക്കും. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും ഓൺലൈനിലൂടെ തന്നെയാകും ക്ലാസുകൾ. കൈറ്റ് വിക്ടേഴ്സ് ചാനലിലും ഓൺലൈനിലും കുട്ടികൾക്ക് ക്ലാസുകൾ വീക്ഷിക്കാം. അദ്ധ്യായനവർഷാരംഭം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനം നടത്തും. ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളാണ് നിലവിൽ ജൂൺ ഒന്നിന് തുറക്കുക. പ്ലസ്ടു ക്ലാസുകൾ സംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകും. ഒന്നാം ക്ലാസിൽ ഓൺലൈനായി പ്രവേശനോത്സവം നടത്തും.

ഉന്നത വിദ്യാഭ്യസ മന്ത്രി ആർ.ബിന്ദു വിളിച്ച സർവകലാശാല വൈസ് ചാൻസിലർ യോഗത്തിലാണ് കോളേജുകളിലും ജൂൺ ഒന്നിന് ക്ലാസുകൾ തുടങ്ങാൻ ധാരണയായത്. ജൂൺ 15 മുതൽ അവസാനവർഷ ബിരുദ ബിരുദാനന്തര പരീക്ഷകൾ ഷെഡ്യൂൾ ചെയ്യും. ജൂലായ് 31-നകം ഫലം പ്രസിദ്ധീകരിക്കാനും മന്ത്രി നിർദേശിച്ചു.

Related Posts