പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളെ വിലയിരുത്തുന്ന രീതി പത്തു ദിവസത്തിനകം പ്രസിദ്ധപ്പെടുത്തണമെന്ന് സുപ്രീംകോടതി.

പരീക്ഷ റദ്ദാക്കിയ സംസ്ഥാന ബോർഡുകൾ ഇന്റേണൽ അസൈമെന്റ് ഫലം ജൂലായ് 31-നകം പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി.

ന്യൂഡൽഹി:

പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയ സംസ്ഥാന ബോർഡുകൾ ഇന്റേണൽ അസൈമെന്റ് ഫലം ജൂലായ് 31-നകം പ്രസിദ്ധീകരിക്കണമെന്നും, വിദ്യാർഥികളെ വിലയിരുത്തുന്ന രീതി പത്തു ദിവസത്തിനകം പ്രസിദ്ധപ്പെടുത്തണമെന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ സുപ്രീംകോടതി അവധിക്കാല ബെഞ്ച് ആവശ്യപ്പെട്ടു. കൊവിഡ് സാഹചര്യത്തിൽ സംസ്ഥാന ബോർഡുകളുടെ പന്ത്രണ്ടാംക്ലാസ് പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. അനുഭ സഹായ് ശ്രീവാസ്തവ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.

അതേസമയം, ഓരോ ബോർഡും പ്രത്യേകതയുള്ളതും സ്വയംഭരണ സ്വഭാവത്തിലുള്ളതും ആയതിനാൽ എല്ലാ സംസ്ഥാന ബോർഡുകളും ഒരേ വിലയിരുത്തൽ രീതി സ്വീകരിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. രാജ്യവ്യാപകമായി ഏകീകൃത വിലയിരുത്തൽ രീതി വേണമെന്ന് നിർദേശിക്കാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി. കേരളമുൾപ്പെടെ ആറുസംസ്ഥാനങ്ങളിൽ നേരത്തേ തന്നെ പന്ത്രണ്ടാംക്ലാസ് പരീക്ഷ നടന്നുകഴിഞ്ഞു. ആന്ധ്രാപ്രദേശ് ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളെല്ലാം പരീക്ഷ റദ്ദാക്കുകയും ചെയ്തു.

Related Posts