പൊയ്യ ഗ്രാമപഞ്ചായത്തില്‍ കൊവിഡ് രോഗികള്‍ക്കായുള്ള രണ്ടാമത്തെ ഡൊമിസിലിയറി കെയര്‍ സെന്‍റര്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.
പൊയ്യ പഞ്ചായത്തില്‍ രണ്ടാമത്തെ ഡി സി സി ആരംഭിക്കും.
പൊയ്യ:
പൊയ്യ ഗ്രാമപഞ്ചായത്തില്‍ കൊവിഡ് രോഗികള്‍ക്കായുള്ള രണ്ടാമത്തെ ഡൊമിസിലിയറി കെയര്‍ സെന്‍റര്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. മാള പള്ളിപ്പുറം സെന്‍റ് ആന്‍റണീസ് പാരിഷ് ഹാളിലാണ് പുതിയ ഡി സി സി ആരംഭിക്കുന്നത്. 20 ബെഡുകള്‍ ഇവിടെ കൊവിഡ് രോഗികള്‍ക്കായി
ഒരുക്കും. പഞ്ചായത്തിലെ ആദ്യത്തെ ഡി സി സി പുളിപ്പറമ്പ് സെന്‍റ് തോമസ് യു പി സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇവിടെ 29 ബെഡുകളാണുള്ളത്.
കൊവിഡ് വ്യാപന നിരക്ക് ഇനിയും ഉയര്‍ന്നാല്‍ ഹോം ഐസൊലേഷന് സൗകര്യമില്ലാത്ത രോഗികള്‍ക്ക് വേണ്ട താമസ സൗകര്യമൊരുക്കുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ടാണ് രണ്ടാമത്തെ ഡി സി സി ആരംഭിക്കുന്നത്. ഇവിടേക്കാവശ്യമായ
സഹായ ഉപകരണങ്ങള്‍ കെ എസ് ബി മില്‍ കണ്ട്രോള്സ് ലിമിറ്റഡ് കൈമാറി. ഇരുപത് രോഗികള്‍ക്കുള്ള കട്ടിലുകള്‍, കിടക്ക, തലയിണകള്‍, കസേരകള്‍, ലോക്കറുകള്‍, വീല്‍ ചെയര്‍, സ്റ്റച്ചര്‍, എമര്‍ജന്‍സി ലൈറ്റുകള്‍, വാര്‍ഡ് മെമ്പര്‍മാര്‍ക്ക് പള്‍സ് ഓക്സി മീറ്ററുകള്‍ എന്നിവയാണ് മില്‍ കണ്ട്രോള്സ് ലിമിറ്റഡ് നല്‍കിയത്.
മാള പള്ളിപ്പുറം സെന്‍റ് ആന്‍റണിസ് പാരിഷ് ഹാളില്‍ നേരിട്ടത്തി കമ്പനി പ്രതിനിധികള്‍ സഹായം പ്രസിഡന്‍റ് ഡെയ്സി തോമസിന് കൈമാറി. പഞ്ചായത്ത് മെമ്പര്‍മാരായ റീന സേവ്യര്‍, സാബു കൈതാരന്‍, ജോളി സജീവ്, എം ബി സുരേഷ്, വര്‍ഗീസ് കാഞ്ഞുത്തറ
കമ്പനി എച്ച് ആര്‍ മാനേജര്‍ കെ എ രാജേഷ്, പ്രാഡക്ഷന്‍ മാനേജര്‍ ജേക്കബ്ബ് ജോര്‍ജ് തുടങ്ങിയവര്‍ സന്നിഹിതരായി.