ആരോഗ്യ സർവകലാശാലയുടെ പരീക്ഷകൾ നടത്താൻ ഗവർണ്ണറുടെ അനുമതി.
പരീക്ഷകൾ നടത്തും; ആരോഗ്യ സർവകലാശാല.
തിരുവനന്തപുരം:
ആരോഗ്യ സർവകലാശാലയുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ പരീക്ഷ നടത്താൻ ഗവർണ്ണറുടെ അനുമതി. നേരത്തെ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളോടും കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷ മാറ്റിവയ്ക്കാൻ ഗവർണർ ആവശ്യപ്പെട്ടതിനെ തുടർന്ന് ആരോഗ്യസർവകലാശാലയടക്കം എല്ലാ സർവകലാശാലകളും പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.
പിന്നീട് സർവകലാശാല ഇക്കാര്യത്തിൽ ഇളവാവശ്യപ്പെട്ട് ഗവർണ്ണറെ സമീപിക്കുകയായിരുന്നു. വോട്ടെണ്ണൽ കഴിഞ്ഞാലുടൻ പരീക്ഷകൾ തുടങ്ങാനാണ് ആരോഗ്യസർവകലാശാലയുടെ തീരുമാനം. അവസാന വർഷ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന മൂവായിരത്തോളം എംബിബിഎസ് വിദ്യാർത്ഥികളും അയ്യായിരത്തോളം നഴ്സിംഗ് വിദ്യാർത്ഥികളും പഠനം പൂർത്തിയാക്കിയാൽ ഇവരെ കൂടി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്നാണ് കണക്ക് കൂട്ടൽ.