പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം.
മൃഗസംരക്ഷണ വകുപ്പിലെ വിവിധ തസ്തികകളിലേയ്ക്കായി നടത്തുന്ന ഒ എം ആർ പരീക്ഷയില്‍ തൃശൂര്‍ ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം. 29/07/2021 തീയതിയില്‍ നടക്കാനിരിക്കുന്ന മൃഗസംരക്ഷണ വകുപ്പിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട് (535/2019), പോള്‍ട്രി അസിസ്റ്റന്റ് (536/2019), മില്‍ക്ക് റെക്കോര്‍ഡര്‍ (185/2020),
സ്റ്റോര്‍ കീപ്പര്‍ (185/2020) എന്യുമറേറ്റര്‍(252/2020), ചിക് സെക്‌സര്‍ (102/2019) തുടങ്ങിയ തസ്തികകളിലേക്കുള്ള ഒഎംആര്‍ പരീക്ഷയ്ക്ക് തൃശൂര്‍ ജില്ലയിലെ
ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പരീക്ഷാ കേന്ദ്രമായി ലഭിച്ച രജിസ്റ്റര്‍ നമ്പര്‍ 104306 മുതല്‍ 104505 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രസ്തുത ഹാള്‍ ടിക്കറ്റുമായി തൃശൂര്‍ വിവേകോദയം ജി എച്ച് എസ് എന്ന പരീക്ഷാകേന്ദ്രത്തില്‍ വന്ന് പരീക്ഷ എഴുതേണ്ടതാണ്. ഉദ്യോഗാര്‍ഥികള്‍ക്ക് ഇത് സംബന്ധിച്ച് പ്രൊഫൈല്‍ മെസ്സേജും എസ് എം എസും നല്‍കിയിട്ടുള്ളതാണെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ തൃശൂര്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.