പെരിങ്ങോട്ടുകരയിൽ കെ പി സി സി പ്രസിഡണ്ട് കെ സുധാകരന് അഭിവാദ്യങ്ങൾ നേർന്ന് മധുര വിതരണം നടത്തി.

പെരിങ്ങോട്ടുകര:

നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയും താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറുമായ ആന്റോ തൊറയന്റെ നേതൃത്വത്തിൽ മഹാത്മ ഗാന്ധി റോഡ് പരിസരത്ത് കെ പി സി സി പ്രസിഡണ്ടായി ചാർജെടുക്കുന്ന കെ സുധാകരന് അഭിവാദ്യം അർപ്പിച്ച് മധുര വിതരണം നടത്തി. ചാർജെടുത്ത അതേ സമയത്താണ് മധുര വിതരണം നടത്തിയത് ഉക്രു പുലിക്കോട്ടിൽ ,റിജു കണക്കന്തറ, ലൂയീസ് താണിക്കൽ ,രേണുക റിജു എന്നിവർ നേതൃത്വം നൽകി.

Related Posts