പെരിങ്ങോട്ടുകരയിൽ പ്രതിഷേധ നിൽപ്പ് സമരം നടത്തി.
പെരിങ്ങോട്ടുകര:
താന്ന്യം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബഡ്ജറ്റിലെ പോരായ്മകൾ പരിഹരിക്കുക, മൊറട്ടോറിയം പ്രഖ്യാപിക്കുക, ചെറുകിട സ്ഥാപനങ്ങൾക്ക് വൺ ടൈം ഗ്രാൻഡ് അനുവദിക്കുക, മുൻ മുഖ്യമന്ത്രി കെ കരുണാകരന് സ്മാരകം നിർമ്മിക്കുക, സൗജന്യ കൊവിഡ് ചികിത്സ എല്ലാവർക്കും ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പെരിങ്ങോട്ടുകര മൂന്നും കൂടിയ സെൻ്ററിൽ പ്രതിഷേധ നിൽപ്പ് സമരം നടത്തി.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് വി കെ സുശീലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ആൻ്റോ തൊറയൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ശിവജി കൈപ്പുള്ളി, ജനറൽ സെക്രട്ടറി സിദിഖ് കൊളത്തേക്കാട്ട്, മഹിള കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് മിനി ജോസ് സലീഷ് കരിപ്പാറ, ആഷിക്ക് ജോസ് എന്നിവർ പ്രസംഗിച്ചു.