പെരിങ്ങൽകുത്ത് ഡാമിൻ്റെ സ്ലൂയിസ് വാൾവ് തുറന്നു.
തൃശ്ശൂർ:
പെരിങ്ങൽകുത്ത് ഡാമിൻ്റെ സ്ലൂയിസ് വാൾവ് നമ്പർ 4 ഉച്ചയ്ക്ക് രണ്ടുമണിക്ക് തുറന്നു. ഡാമിലെ അധിക ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകിത്തുടങ്ങി. ചാലക്കുടിപ്പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ശക്തമായ മഴ മുന്നറിയിപ്പ് ലഭ്യമായ സാഹചര്യത്തിലാണ് മുൻകരുതൽ എന്ന രീതിയിൽ പെരിങ്ങൽകുത്ത് ഡാമിൻ്റെ സ്ലൂയിസ് വാൾവ് തുറന്നത്.