പീച്ചി ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊജക്ട് ഫെല്ലോയുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രൊജക്ട് ഫെല്ലോയുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
തൃശൂർ:
'മെഡിസിനൽ പ്ലാൻ്റ്സ്-ഓൺ കോൾ ഹെൽപ്പ് സെൻ്റർ ആൻ്റ് ഫാം ലൈബ്രറി' എന്ന ഗവേഷണ പദ്ധതിയിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. ഒരു പ്രൊജക്ട് ഫെല്ലോയുടെ ഒഴിവാണുള്ളത്. മൂന്ന് വർഷമാണ് പദ്ധതിയുടെ കാലാവധി. പ്രതിമാസം 22,000 രൂപയാണ് ഫെല്ലോഷിപ്പ് കാലാവധിയിൽ ലഭിക്കുന്ന വേതനം. അപേക്ഷകർക്ക് ബോട്ടണി/അഗ്രികൾച്ചർ വിഷയത്തിൽ ഫസ്റ്റ് ക്ലാസോടു കൂടിയ ബിരുദാനന്തര ബിരുദം നിർബന്ധമാണ്. മെഡിസിനൽ പ്ലാൻ്റ്സിലുള്ള പരിജ്ഞാനം അഭിലഷണീയമാണ്. അപേക്ഷകരുടെ പ്രായം 01/01/2021ൽ 36 വയസ് കവിയരുത്.
അപേക്ഷ നൽകുന്നവർ ബയോഡാറ്റയ്ക്കൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റുകളും പ്രായം തെളിയിക്കുന്ന രേഖയും ചേർത്ത് administration@kfri.res.in എന്ന ഐഡിയിലേയ്ക്ക് ഇ-മെയിൽ അയയ്ക്കണം. അപേക്ഷകൾ ജൂൺ 8ന് വൈകീട്ട് 5 മണിക്ക് മുൻപ് ലഭിക്കണം. ഫോൺ - 0487-2690100