പ്രതീക്ഷയുടെ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയായി.
തൃശ്ശൂർ :
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃശ്ശൂർ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിന്‍റെ നേതൃത്വത്തില്‍ തൃശ്ശൂർ വണ്‍ സ്റ്റോപ്പ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ 'പ്രതീക്ഷ' പരിപാടിയില്‍ ആദ്യ ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി. മാതാപിതാക്കളിലൂടെ കുട്ടികള്‍ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കുക, മാനസിക ശാരീരിക അവബോധം സൃഷ്ടിക്കുക, മാറ്റങ്ങളുടെ വിവിധ ഘട്ടങ്ങളില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് 'പ്രതീക്ഷ' എന്ന പദ്ധതി സംഘടിപ്പിച്ചത്. ഇതിനായി മാതാപിതാക്കള്‍ക്കും പിന്നീട് അധ്യാപകര്‍ക്കും വേണ്ട മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനുള്ള പരിശീലനമാണ് പ്രതീക്ഷയുടെ ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. ആറ് ദിവസങ്ങള്‍ നീണ്ട പരിശീലന പരിപാടിയുടെ സമാപനയോഗം കലക്ടര്‍ എസ് ഷാനവാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ലെവല്‍ ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ ചിത്രലേഖ യോഗത്തില്‍ അധ്യക്ഷയായി.
സി ഡബ്ല്യു സി ചെയര്‍മാന്‍ ഡോ.വിശ്വനാഥന്‍ വിശിഷ്ടാതിഥിയായി. സി ഡബ്ല്യു സി മെമ്പര്‍ രതി എം എന്‍, എ എം എച്ച് എ ഡയറക്ടര്‍ ഡോ. പി ഭാനുമതി, സഖി ഓ എസ് സി കേസ് വര്‍ക്കര്‍ ധന്യ രാംദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.