പഞ്ചായത്ത് ഓഫീസിൽ 6 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
പരിയാരം പഞ്ചായത്ത് ഓഫീസ് പ്രവർത്തനം നിർത്തിവെച്ചു.
ചാലക്കുടി:
പഞ്ചായത്ത് ഓഫീസിൽ 6 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്ത് ഓഫീസ് പ്രവർത്തനം നിർത്തിവെച്ചു. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എന്നിവർ ഉൾപെടെ 6 ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചതോടെയാണ് പഞ്ചായത്തിന്റെ ഓഫീസ് പ്രവർത്തനം നിർത്തിവെച്ചത്. ഏതാനും ദിവസം മുൻപ് നടത്തിയ ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയിരുന്നു ഫലമെങ്ങിലും തുടർന്ന് നടന്ന കൂട്ട പരിശോധനയുടെ ഫലം വന്നപ്പോൾ ഇവർക്ക് കൊവിഡ് പോസിറ്റീവ് ആയതായി ആരോഗ്യ വകുപ്പ് അറിയിക്കുകയായിരുന്നു.