ഗായകൻ സിംഗന്‍ വി ബി (കലാഭവന്‍ സിംഗന്‍) ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം അന്തരിച്ചു.
പ്രശസ്ത ഗായകൻ സിംഗന്‍ വി ബി അന്തരിച്ചു.

തൃശൂര്‍:
പ്രശസ്ത ഗായകൻ സിംഗന്‍ വി ബി (കലാഭവന്‍ സിംഗന്‍) അന്തരിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് 4 മണിയോടെ ആയിരുന്നു അന്ത്യം.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം രണ്ട് ദിവസമായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ ആയിരുന്നു, അവിടെ വെച്ചാണ് അന്ത്യവും.
കേരള ആര്‍ട്ടീസ്റ്റ്സ് ഫ്രട്ടേണിറ്റി (കാഫ്), സ്വരം തൃശൂര്‍ എന്നീ കലാകാര സംഘടനകളില്‍ അംഗമാണ്.
33 വര്‍ഷങ്ങളായി ഗാനമേള രംഗത്ത് പ്രവര്‍ത്തിക്കുന്ന സിംഗന്‍ കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലും നിരവധി സ്റ്റേജ് പരിപാടികളില്‍ പാടി ആസ്വാദകരെ ഹരം കൊള്ളിച്ചിട്ടുള്ള ഊര്‍ജ്ജ്വസ്വലനായ ഒരു ഗായകനായിരുന്നു.
ഇതിനിടെ കുറച്ച് വര്‍ഷങ്ങള്‍ കുവൈറ്റില്‍ ജോലി ചെയ്തിരുന്നു, ഒപ്പം അവിടെ പിന്നണി ഗായകരുടെ മെഗാ പരിപാടികളിലും പങ്കെടുക്കാറുണ്ടായിരുന്നു.
കൊച്ചിന്‍ കലാഭവനിലും തൃശൂരിലെ ഒട്ടനവധി ഗാനമേള ഗ്രൂപ്പുകളിലും സഹകരിച്ചിട്ടുണ്ട്. തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശിയാണ്.