പ്രശസ്ത നാടകകൃത്ത് എ ശാന്തകുമാർ അന്തരിച്ചു.
കോഴിക്കോട്:
പ്രശസ്ത നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാർ അന്തരിച്ചു. രക്താര്‍ബുദ ബാധിതനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 52 വയസ്സായിരുന്നു. കോഴിക്കോട് പറമ്പിൽ സ്വദേശിയാണ്.
'മരം പെയ്യുന്നു' എന്ന നാടകത്തിലൂടെ 2010ൽ നാടക രചനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അന്തരിച്ച പ്രശസ്ത നിരൂപകന്‍ എ സോമന്‍ സഹോദരനാണ്. കറുത്ത വിധവ, ചിരുത ചിലതൊക്കെ മറന്നുപോയി, രാച്ചിയമ്മ (ഉറൂബിന്‍റെ നോവലിന്‍റെ രംഗഭാഷ), കുരുടൻ പൂച്ച, കർക്കടകം തുടങ്ങിയവയാണ് പ്രധാനകൃതികള്‍.