പ്രശസ്ത സംവിധായകനും ഫോട്ടോഗ്രാഫറും ആയ ശിവൻ (89) അന്തരിച്ചു.
തിരുവനനന്തപുരം:
പ്രശസ്ത സംവിധായകനും ഫോട്ടോഗ്രാഫറും ആയ ശിവൻ (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
മലയാളത്തിലെ ആദ്യത്തെ പ്രസ് ഫോട്ടോഗ്രാഫറായി അറിയപ്പെട്ടിരുന്ന ശിവൻ സിനിമ, സാഹിത്യം, നാടകം എന്നീ മേഖലകളിലെ നിറസാന്നിധ്യമായിരുന്നു. ചെമ്മീൻ സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്ന അദ്ദേഹം മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്. യാഗം, കേശു, സ്വപ്നം, അഭയം, കൊച്ചു കൊച്ചു മോഹങ്ങൾ, ഒരു യാത്ര തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ. ഡോക്യുമെന്ററി രംഗത്തും സജീവമായിരുന്നു അദ്ദേഹം. സന്തോഷ് ശിവൻ, സംഗീത് ശിവൻ, സഞ്ജീവ് ശിവൻ, സരിത രാജീവ് എന്നിവർ മക്കളണ്.