പാറമേക്കാവും കുടമാറ്റം ഒഴിവാക്കും; 15 ആനകൾ എന്ന നിലപാടിൽ മാറ്റമില്ല.
പാറമേക്കാവ് കുടമാറ്റം ഒഴിവാക്കും; 15 ആനപ്പുറത്ത് പൂരം.
By swathy
തൃശ്ശൂർ:
15 ആനപ്പുറത്ത് പൂരം എന്ന നിലപാടിൽ മാറ്റമില്ലെന്ന് പാറമേക്കാവ് ദേവസ്വം. സെലിബ്രേഷൻ കമ്മിറ്റി യോഗം ചേർന്ന് അന്തിമ തീരുമാനമാണെന്ന് ദേവസ്വം സെക്രട്ടറി ജി.രാജേഷ്. പാറമേക്കാവ് വിഭാഗം കുടമാറ്റം ഒഴിവാക്കി കൊണ്ട് പ്രതീകാത്മകമായി പൂരം നടത്തും. ആവശ്യപ്പെട്ട ഘടക ക്ഷേത്രങ്ങൾക്ക് ആനയെ വിട്ടുനൽകും. സർക്കാർ നിർദേശങ്ങൾ പൂർണമായി പാലിക്കുമെന്നും സെക്രട്ടറി.