പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് 300 പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയ്തു.

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകൾക്ക് പൾസ് ഓക്സിമീറ്റർ വിതരണം ചെയ്തു.

പുഴയ്ക്കൽ:

ഗ്രാമപഞ്ചായത്തുകളുടെ മുഴുവൻ വാർഡിലേക്കും 3 പൾസ് ഓക്സി മീറ്ററുകൾ വീതമാണ് നൽകിയത്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപയാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മാറ്റി വെച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ പി വി ബിജു പൾസ് ഓക്സിമീറ്റർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർക്ക് നൽകി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജെസ്സി സാജന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക്.

പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്രീമതി ലീല രാമകൃഷ്ണൻ, ശ്രീമതി രഞ്ചു വാസുദേവൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീ ടി ഡി വിൽസൺ, ശ്രീ ശിവരാമൻ വി എസ് , ശ്രീ അരുൺ ഗോപി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ ചന്ദ്രമോഹൻ ബി എം, മെഡിക്കൽ ഓഫീസർ ഡോ. മനോജ് സി വർഗ്ഗീസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി ഡി ഒ ശ്രീ കെ ഇ ഉണ്ണി നന്ദി രേഖപ്പെടുത്തി.

Related Posts