പഴയന്നൂരിൽ കൊവിഡ് മെഗാ വാക്സിൻ ക്യാമ്പ് സംഘടിപ്പിച്ചു.

പഴയന്നൂർ:

പഴയന്നൂർ ഗ്രാമ പഞ്ചായത്തിന്റെയും എളനാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള വാക്സിൻ ലഭിക്കാത്ത നിരവധി ആളുകൾ പഞ്ചായത്തിലുള്ള സാഹചര്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പഴയന്നൂരിലെ വിവിധ വാർഡുകളിൽ നിന്നും 45 വയസ്സിന് മുകളിൽ പ്രായമുള്ള 538 പേർക്ക് ക്യാമ്പിൽ വാക്സിൻ നൽകി.

പഴയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി കെ മുരളീധരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാർ, എളനാട് കുടുംബാരോഗ്യകേന്ദ്രം ഡോ. സി വൈ അജീഷ്, ഹെൽത്ത് ഇൻസ്പെക്ടർ ലിമി, എൽ എച്ച് ഐ, ജെ എച്ച് ഐ മാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, ആർ ആർ ടി പ്രവർത്തകർ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു. തുടർന്നും വാക്സിൻ ക്യാമ്പുകൾ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി സംഘടിപ്പിക്കുമെന്ന് പ്രസിഡൻ്റ് പി കെ മുരളീധരൻ അറിയിച്ചു.

Related Posts