പോഷകാഹാര കിറ്റ് വിതരണം ചെയ്ത് പറപ്പൂക്കര പഞ്ചായത്ത്.
പറപ്പൂക്കര:
കൊവിഡ്- 19 രണ്ടാം തരംഗത്തില്‍ പോഷകാഹാരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി പറപ്പൂക്കര പഞ്ചായത്തില്‍ 850 കുടുംബങ്ങള്‍ക്ക് പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്തു. പറപ്പൂക്കര പഞ്ചായത്തിലെ കൊവിഡ് പോസിറ്റീവ് ആയവര്‍, കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍, ആര്‍ ആര്‍ ടി വളണ്ടിയര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 850 കുടുംബങ്ങള്‍ക്കാണ് പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്തത്. ഈന്തപഴം, പാല്‍, മുട്ട, ഹോര്‍ലിക്‌സ്, ബ്രെഡ്, റസ്‌ക്, സോയാബീന്‍ എന്നിവ അടങ്ങുന്നതാണ് പോഷകാഹാര കിറ്റ്.
പോഷകാഹാര കിറ്റിന്റെ വിതരണോദ്ഘാടനം കെ കെ രാമചന്ദ്രന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഇ കെ അനൂപ് അധ്യക്ഷനായി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലന്‍ മുഖ്യാതിഥിയായി. വൈസ് പ്രസിഡണ്ട് എം കെ ശൈലജ ടീച്ചര്‍, മെമ്പര്‍മാരായ ടി കെ സതീശന്‍, ദിനേശ് വെള്ളപ്പാടി, പഞ്ചായത്ത് സെക്രട്ടറി കെ അജിത, അസിസ്റ്റന്റ് സെക്രട്ടറി ടി. കെ സുരേഷ് കുമാര്‍ എന്നിവര്‍ ചുക്കില്‍ സന്നിഹിതരായി.