പുസ്തക പരിചയം - ലവർ ബോയ്

വിക്റ്റോറിയ രെഡെൽ എഴുതിയ "ലവർ ബോയ്‌ എന്ന നോവൽ ഒരു അമ്മയ്ക്ക്‌ മകനോടുള്ള അത്യന്ത സ്നേഹത്തിന്റെയും അതേ തുടർന്നുള്ള മാനസികവൈഷമ്യങ്ങളുടെയും കഥ പറയുന്ന ഒന്നാണ്!!


പുസ്തക പരിചയം -1

വിക്റ്റോറിയ രെഡെൽ എഴുതിയ "ലവർ ബോയ്‌ എന്ന നോവൽ ഒരു അമ്മയ്ക്ക്‌ മകനോടുള്ള അത്യന്ത സ്നേഹത്തിന്റെയും അതേ തുടർന്നുള്ള മാനസികവൈഷമ്യങ്ങളുടെയും കഥ പറയുന്ന ഒന്നാണ്!!


ലോക പ്രശസ്ത മനഃശാസ്ത്രജ്ഞൻ *സിഗ്മണ്ട് ഫ്രോയിഡ് * ന്റെ പ്രായോഗിക വൈദ്യശിക്ഷണത്തിൽ നാർസ്സിസത്തിൽ ഉൾക്കൊള്ളുന്നത്‌ ആത്മസമുന്നതിയുടെയും ആത്മാഭിമാനത്തിന്റെയും തീവ്രത്തലങ്ങളിൽ ഉള്ള പെരുമാറ്റ രീതികളാണ്
 .

വിചിത്ര സ്വഭാവമുള്ള അതിയായ ഉടമസ്ത്ഥതാഭാവമുള്ള എമിലിയെന്ന അമ്മയെയാണ് രെഡെൽ ഈ നോവലിലൂടെ നമ്മുക്ക്‌ പരിചയപ്പെടുത്തി തരുന്നത്‌ .....

എമിലിയുടെ കുട്ടിക്കാലത്ത്‌ നടന്ന അതിപ്രധാനമായ കാര്യങ്ങൾ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്‌ !!


എമിലിയുടെ മാതാപിതാക്കൾ വേറെ ഒരു തരത്തിൽ അവനവന്റെ ഗുണങ്ങളിൽ മതിമറന്ന് ജീവിക്കുന്നവരായിരുന്നു
.....അവളെ ഒഴിവാക്കിയിരുന്ന സന്ദർഭങ്ങൾ !!

അവരിലെ സന്തോഷത്തിന്റെ മാധുര്യം എമിലിയിലേക്ക്‌ ഒട്ടും തന്നെ എത്തിയിരുന്നില്ല !!!

മാനസികമായി അതവളെ വല്ലാതെ തളർത്തിയിരുന്നു ...

നാർസ്സിസിറ്റുകൾ മറ്റുള്ളവരുടെ സ്വഭാവത്തെ ക്രമീകരിക്കാൻ ശ്രമിച്ചുക്കൊണ്ടേയിരിക്കുന്നു

!!
പ്രത്യേകിച്ച്‌ സ്വന്തം മക്കളുടെ !!!!
അവരുടെ മനോനില കയ്യിലിട്ട്‌ അമ്മാനമ്മാടുന്നത്‌ ഇഷ്ട വിനോദമാണ്.
കുട്ടികളുടെ വികാരത്തെയും ആകാംഷയെയും സദാ വ്രണപ്പെടുത്തിക്കൊണ്ടേയിരിക്കും ..

നോവലിൽ എമിലിയും മകൻ ആറ് വയസ്സായ paul ഉം ഒരുമിച്ച്‌ താമസിക്കുന്നു ...

എമിലിയിലേക്ക്‌ പോൾ എങ്ങനെയെത്തി ?

ഒരു കുഞ്ഞിനെ അവൾ അതിയായി ആഗ്രഹിച്ചു !!തുടർച്ചയായുള്ള കൃത്രിമ ബീജസങ്കലനത്തിന്റെ പരാജയത്താൽ അവൾ പല പുരുഷംന്മാരുമായി ലൈംഗിക ബന്ധം സ്ഥാപിച്ചു .....
അതിനവൾക്കൊരു സിദ്ധാന്തവത്ക്കരണം ഉണ്ടായിരുന്നു .....

പല പുരുഷന്മാരുമായി ബന്ധപ്പെട്ടാൽ ആരും കുഞ്ഞിന്റെ പിതൃത്വാവകാശം പറഞ്ഞ്‌ വരില്ലായെന്ന് എമിലിക്ക്‌ ഉറപ്പായിരുന്നു !!!!!!!

അതിൽ നിന്ന് ഗർഭം ധരിച്ച അവൾക്ക്‌ ഗർഭവസ്തയിലെ 10ആം ആഴ്ച്ചയിൽ കുഞ്ഞിനെ നഷ്ടപ്പെട്ടു ....

അതിനുശേഷം അവൾ പോൾ എന്ന ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നു....
ഒരു കുഞ്ഞുണ്ടാകണം എന്ന് ഉദ്ദേശത്താൽ മാത്രം പോളുമായി സംഗമിക്കുന്നു !!!

ശേഷം അവൾ ഗർഭം ധരിക്കുന്നു.....
പോളുമായി വേർപ്പിരിയുന്നു ........
തന്റെ ചെറുപ്പക്കാലത്തിൽ താൻ അനുഭവിച്ച ഒറ്റപ്പെടലിന്റെ തിരകളെ തന്റെ കുഞ്ഞിലൂടെ വലിച്ചു കെട്ടാൻ അവൾ തീരുമാനിച്ചു ......


ഏമിലി ആ കുഞ്ഞിന് അവന്റെ പിതാവിന്റെ പേരായ "പോൾ "
നാമകരണം ചെയ്യുന്നു.
!!
ലവർ ബോയ്‌ എന്ന ഓമന പേരായിരുന്നു എമിലി അവനു നൽകിയത്‌ !!
തിരിച്ച്‌ അമ്മയെ അവൻ സ്നേഹത്തോടെ മിസ്സ്‌ ഡാർളിംഗ്‌ എന്നും വിളിച്ചിരുന്നു .....


അവൻ വളർന്ന് വരുന്നതിനോടൊപ്പം അവനിലെ ഏകാന്തത അവൻ തള്ളി മാറ്റാൻ തുടങ്ങി !!!!


അമ്മയും താനും മാത്രമുള്ളലോകത്തിന്റെ ചട്ടക്കൂട്ടിൽ നിന്ന് അവൻ ചാടി കടന്ന് മറ്റ്‌ കുട്ടികളുമായും മുതിർന്നവരുമായും സമ്പർക്കം സൃഷ്ടിക്കാൻ ശ്രമിച്ചു.....


തന്റെ മകൻ തന്നിൽനിന്ന് അകന്ന് പോയിടുമോ എന്ന വേവലാതിയിൽ എമിലി മകനെ സ്കൂളിൽ അയക്കാൻ ശങ്കിച്ചു!!!!


ദിവസങ്ങൾ മുന്നോട്ട്‌ പോകും തോറും മകനെ പിടിച്ച്‌ ഒരു കൂരയ്ക്കുള്ളിൽ തളച്ചിട്ട്‌ സ്നേഹിക്കുക എന്നത്‌ എമിലിക്ക്‌ വളരെയധികം പ്രയാസമുള്ളതായി ........


അമ്മയുടെ കണ്ണു വെട്ടിച്ച്‌ അവൻ സ്കൂളിൽ പോകുവാനും കൂട്ടുകാരുമൊത്ത്‌ ഉല്ലസിക്കാനും തുടങ്ങി !!!!!

നിരന്തരമായ അവന്റെ ആവശ്യത്തിനു മുന്നിൽ ഒടുവിൽ എമിലി കീഴടങ്ങുകയും അവനെ സ്കൂളിൽ അയക്കാമെന്നും സമ്മതിക്കുന്നു ...

അതിന്റെ ഫലമായി അവൾ ഉത്കണ്ഠാരോഗങ്ങൾക്ക്‌ അടിമപ്പെടുന്നു .....


മകനെ പഠനത്തിൽ നിന്നി പിന്തിരിപ്പിക്കാൻ എമിലി ആവുന്നതും ശ്രമിക്കുന്നു .....


ആട്ടിൻ പറ്റങ്ങളുടെ കൂടെയുള്ള പോളിന്റെയും എമിലിയുടെയും കുസൃതി കളികളിൽ കണ്ട അമ്മ കഥാപാത്രം എങ്ങോ അകന്ന് മകന്റെ ആഗ്രഹങ്ങളെ വെറുക്കാൻ തുടങ്ങി !!!!


മകനുമൊത്ത്‌ എന്നെന്നേക്കും ലോകം വെടിയാൻ എമിലി തീരുമാനിക്കുന്നു...

കാറിനുള്ളിൽ മകനെയിരുത്തി എമിലി സ്വയം ഹത്യക്ക്‌ തുനിഞ്ഞു...മകനെ കാറിനുള്ളിൽ വീർപ്പുമുട്ടിക്കനുള്ള എല്ലാ കുതന്ത്രങ്ങളും ആസൂത്രണം ചെയ്തു !!


ഒടുവിൽ പോൾ രക്ഷപ്പെടുകയും ....എമിലി മരണത്തിനു കീഴടങ്ങുകയും ചെയ്യുന്നു........


അവഗണിക്കപെട്ട ശൈശവത്തിനെ സ്വന്തം മകന്റെ ജീവിതം കൊണ്ട്‌ പൊരുതി പിടിക്കാൻ പ്രയത്നിക്കുന്ന ഒരമ്മയുടെ കഥ രെഢെൽ വളരെ ഭംഗിയായി നമ്മുക്ക്‌ ഈ നോവലിലൂടെ അവതരിപ്പിച്ച്‌ തരുന്നുണ്ട്‌ !!!!

ഒരു പരിധി കഴിഞ്ഞാൽ ഒരമ്മയുടെ ഭീതി സ്വാർത്ഥമായ അനുഭൂതിയിലേക്ക്‌ വഴുതി വീഴുമെന്നുള്ള ശക്തമായ സന്ദേശവും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്‌ .....



ബദറുന്നിസ മുഹമ്മദ്‌ .

Related Posts