പി എസ് സി പരീക്ഷ കേന്ദ്രത്തില്‍ മാറ്റം.
ജൂലൈ 27 ന് നടക്കുന്ന പി എസ് സി സെക്കന്റ് ഗ്രേഡ് ഓവര്‍സിയർ/ഡ്രാഫ്റ്റ്‌സ്മാന്‍(സിവില്‍) (കാറ്റഗറി നമ്പര്‍ 206/2020), പബ്ലിക്ക് വര്‍ക്/ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഓവര്‍സീയര്‍ ഗ്രേഡ് 2 കാറ്റഗറി നമ്പര്‍ (324/2020) എന്നീ പരീക്ഷയുടെ തൃശൂരിലെ രണ്ട് കേന്ദ്രങ്ങളില്‍ മാറ്റം. ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ (സെന്റര്‍ നമ്പര്‍: 1107) പരീക്ഷാ കേന്ദ്രമായി ലഭിച്ച രജിസ്റ്റര്‍ നമ്പര്‍ 122646 മുതല്‍ 122845 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഹാള്‍ ടിക്കറ്റുമായി വിവേകോദയം ഗേള്‍സ് ഹൈസ്‌കൂള്‍ പരീക്ഷ കേന്ദ്രത്തിലും, ഗവ മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ (സെന്റര്‍ നമ്പര്‍: 1112) പരീക്ഷ കേന്ദ്രമായി ലഭിച്ച രജിസ്റ്റര്‍ നമ്പര്‍ 123646 മുതല്‍ 123845 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഹാള്‍ ടിക്കറ്റുമായി സി എം എസ് ഹയര്‍ സെക്കന്ററി സ്‌കൂളിലും പരീക്ഷ എഴുതണമെന്ന് പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 0487 2433481.