ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിൽ കടന്ന് സിറ്റ്സിപാസ്.

ഗ്രാൻഡ്സ്ലാം ഫൈനലിൽ കടക്കുന്ന ആദ്യ ഗ്രീക്ക് താരമെന്ന നേട്ടവും ഇതോടെ സിറ്റ്സിപാസിന് സ്വന്തമായി.

പാരിസ്:

ജർമനിയുടെ അലക്സാണ്ടർ സവ്രേവിനെ തകർത്ത് ഗ്രീസിന്റെ സ്റ്റെഫാനോട് സിറ്റ്സിപാസ് ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിൽ കടന്നു.

അഞ്ചു സെറ്റുകൾ നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിൽ ആണ് സിറ്റ്സിപാസ് ഫൈനലിൽ കടന്നത്. സ്കോർ: 6-3, 6-3, 4-6, 4-6, 6-3. ഗ്രാൻഡ്സ്ലാം ഫൈനലിൽ കടക്കുന്ന ആദ്യ ഗ്രീക്ക് താരമെന്ന നേട്ടവും ഇതോടെ സിറ്റ്സിപാസിന് സ്വന്തമായി. ആറാം സീഡായ സവ്രേവിനെതിരേ ആദ്യ രണ്ടു സെറ്റുകളിലും തകർപ്പൻ പ്രകടനമാണ് സിറ്റ്സിപാസ് പുറത്തെടുത്തത്. എന്നാൽ അടുത്ത രണ്ടു സെറ്റുകളിലും സവ്രേവ് ശക്തമായി തിരിച്ചടിച്ചു. ഇന്ന് നടക്കുന്ന നൊവാക് ജോക്കോവിച്ച് - റാഫേൽ നദാൽ സെമിഫൈനൽ വിജയിയയെ സിറ്റ്സിപാസ് ഫൈനലിൽ നേരിടും.

Related Posts