66-ാമത് ഫിലിംഫെയര്‍ പുരസ്‌കാര ചടങ്ങ് മുംബൈയില്‍ വെച്ച് ശനിയാഴ്ച്ച രാത്രി നടന്നു. നടന്‍മാരായ രാജ്കുമാര്‍ റാവു, റിതേഷ് ദേശ്മുഖ് എന്നിവരാണ് ചടങ്ങില്‍ അവതാരകരായിരുന്നത്.
പ്രേക്ഷകരുടെ പ്രിയ താരവും കഴിഞ്ഞ വര്‍ഷം സിനിമ ലോകത്തോട് വിട പറയുകയും ചെയ്ത ഇര്‍ഫാന്‍ ഖാനാണ് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. അതിന് പുറമെ താരത്തിന് ‘ലൈഫ് ടൈം അച്ചീവ്‌മെന്റ്’ പുരസ്‌കാരവും നല്‍കി ആദരിച്ചു. അംഗ്രേസി മീഡിയം എന്ന ചിത്രത്തിനാണ് ഇര്‍ഫാന്‍ ഖാന്‍ പുരസ്‌കാരത്തിന് അര്‍ഹനായത്.

ഹോമി അഡ്ജാനിയയാണ് അംഗ്രേസി മീഡിയം സംവിധാനം ചെയ്തത്. ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന് പുറമെ രാധിക മാഡന്‍, ദീപക് ദോബ്രിയാല്‍, കരീന കപൂര്‍ എന്നിവരും പ്രധാന വേഷം ചെയ്തു. അനില്‍ മേഹ്തയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ചിത്രം റിലീസ് ചെയ്തത്.
അതേസമയം മികച്ച നടിക്കുള്ള പുരസ്‌കാരം തപ്‌സി പന്നുവിനാണ് ലഭിച്ചത്. തപ്പട് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് തപ്‌സി പുരസ്‌കാരത്തിന് അര്‍ഹയായത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച നിരൂപക പ്രശംസകള്‍ ലഭിച്ചിരുന്നു. ചിത്രത്തിലെ ‘ടൂട് കേ ഹം’ എന്ന തുടങ്ങുന്ന ഗാനം ആലപിച്ച രാഘവ് ചൈതന്യയ്ക്ക് മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരവും ലഭിച്ചു. മികച്ച കഥയ്ക്കുള്ള പുരസ്‌കാരവും തപ്പടിനാണ് ലഭിച്ചത്. ഇതിന് പുറമെ, എഡിറ്റിങ്ങ്, സൗണ്ട് ഡിസൈന്‍, പശ്ചാത്തല സംഗീതം എന്നീ വിബാഗത്തിലും തപ്പടിന് പുരസ്‌കാരം ലഭിച്ചു.
അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത തപ്പട് അമൃത എന്ന സ്ത്രീയുടെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് തപ്‌സി പന്നുവാണ്. പവാലി ഗുലാട്ടി, ദിയ മിര്‍സ, രത്‌ന പതക്ക് ഷാ, കുമുദ് മിഷ്‌റ എന്നിവരും പ്രധാന വേഷം ചെയ്തിരുന്നു. സൗമിക് മുഖര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ചിത്രം റിലീസ് ചെയ്തത്.