ഫാസ് ടാഗ് സംവിധാനം ഉറപ്പാക്കി പാലിയേക്കര ടോൾ കമ്പനി.

വാഹനത്തിരക്ക് വന്നാലും മൂന്ന് സെക്കൻഡിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുമെന്നാണ് കമ്പനി അധികൃതർ പറയുന്നത്.

ഒല്ലൂർ:

രാജ്യത്ത് സമ്പൂർണ ഫാസ് ടാഗ് നിലവിൽ വന്നെങ്കിലും ടോൾ ബൂത്തുകളിൽ തിരക്കും നീണ്ട വാഹന നിരയും വർധിച്ചു വരുന്നു വെന്ന പരാതിയെത്തുടർന്ന് കേന്ദ്ര അതോറിറ്റി പുതിയ ഉത്തരവ് ഇറക്കിയ പ്രകാരം ടോൾപ്ലാസകളിൽ നൂറ് മീറ്ററിലധികം വാഹനനിര നീണ്ടാൽ ടോൾ ഈടാക്കാതെ വാഹനം കടത്തി വിടണമെന്നാണ്. കേന്ദ്ര ഉത്തരവ് വന്നതോടെ ഫാസ് ടാഗ് സംവിധാനം ഉറപ്പാക്കി പാലിയേക്കര ടോൾ കമ്പനി. പത്തു സെക്കൻഡിൽ കൂടുതൽ ഒരു വാഹനത്തിന് ടോൾ റീഡ് ചെയ്യാൻ സമയമെടുത്താൽ ബൂത്ത് തുറന്നുവിടണമെന്നാണ് ദേശീയപാത അതോറിറ്റിയുടെ നിർദേശം. എന്നാൽ, പാലിയേക്കര ടോളിൽ മൂന്ന് സെക്കൻഡിൽ ടോൾ റീഡ് ചെയ്യുമെന്ന് ടോൾപ്ലാസ അധികൃതർ പറയുന്നു. 100 മീറ്റർ പരിധി അറിയാൻ ടോളിലെ ഓരോ ലൈനിലും മഞ്ഞവര രേഖപ്പെടുത്തും. ലോക്ക്ഡൗൺ കഴിഞ്ഞ് വാഹനത്തിരക്ക് വന്നാലും മൂന്ന് സെക്കൻഡിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുമെന്നാണ് കമ്പനി അധികൃതർ പറയുന്നത്. ഫാസ്ടാഗ് എടുക്കാത്തവർക്ക് ഇരട്ടി തുക ഈടാക്കുന്നത് തുടരും.

Related Posts