അഞ്ച് ദിവസം കൊണ്ട് 150 സ്റ്റെൻസിൽ പോർട്രൈറ്റ് ചിത്രം വരച്ചാണ് ഹിബ റെക്കോർഡ് കരസ്ഥമാക്കിയത്.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി ഹിബ.
തളിക്കുളം:
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി ഹിബ. അഞ്ച് ദിവസം കൊണ്ട് 150 സ്റ്റെൻസിൽ പോർട്രൈറ്റ് ചിത്രം വരച്ചാണ് തളിക്കുളം പതിനൊന്നാം വാർഡ് പണിക്കവീട്ടിൽ ഹബീബ് ഹസീന ദമ്പതികളുടെ മകളായ ഹിബ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയത്.
ഏഴ് ദിവസം സമയം നൽകിയിരുന്നെങ്കിലും അഞ്ച് ദിവസം മാത്രമാണ് ഹിബ എടുത്തത്. ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡിലേക്ക് അപേക്ഷ നൽകാനുള്ള തയ്യാറെടുപ്പിലാണ് ഈ കലാകാരി ഇപ്പോൾ. എൽ കെ ജി യിൽ പഠിക്കുന്ന സമയത്ത് ചിത്രം വരച്ചു തുടങ്ങിയതാണ് ഹിബ. സഹോദരിമാരും കലാരംഗത്തുണ്ട്. മൈക്രോബയോളി വിദ്യാർഥിനിയായ ഹിബ മുഖ്യമന്ത്രി പിണറായി വിജയൻ, ഗാന്ധിജി, ഇന്ദിരാഗാന്ധി, ചെഗുവേര, ഐൻസ്റ്റീൻ സിനിമാ നടൻമാർ, കായിക രംഗത്തെ പ്രമുഖർ എന്നിവരുടെ ചിത്രങ്ങളാണ് വരച്ചത്.