ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അതിശക്തമായ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം:

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ 11 മുതൽ 15 വരെ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. 11 ന് രൂപപ്പെടുന്ന ന്യൂനമർദം ശക്തിപ്രാപിച്ച് അടുത്ത മൂന്നുദിവസങ്ങളിൽ ഒഡിഷ, ജാർഖണ്ഡ്, ഛത്തീസ്ഗഢ്‌ ഭാഗത്തേക്കു പോകും. 13 ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 11ന് തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലൊഴികെ യെല്ലോ അലേർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 12ന് തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട്.

Related Posts