ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ കാര്‍ത്തികപള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കേരള സര്‍വ്വകലാശാലയുടെ വിവിധ ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി ബി എ, ബികോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം ഫിനാന്‍സ് തുടങ്ങിയവയിലേക്കാണ് 2021 - 22 വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചത്. 50 ശതമാനം സീറ്റുകളിലേക്ക് യൂണിവേഴ്‌സിറ്റിയും ബാക്കി 50 ശതമാനം സീറ്റുകളില്‍ കോളേജ് നേരിട്ടുമാണ് അഡ്മിഷന്‍ നടത്തുന്നത്. യൂണിവേഴ്‌സിറ്റി സീറ്റുകളിലേക്ക് അപേക്ഷിക്കുന്നതിന് admissions.Kerala university.ac.in എന്ന വെബ്‌സൈറ്റിലും കോളേജ് സീറ്റിലേക്ക് അപേക്ഷിക്കുന്നതിന് ibrd-kerala.gov.in.cascap, caskarthikapally.ibrd.ac.in, cascap.ihrd.ac.in എന്നീ വെബ്‌സൈറ്റുകള്‍ വഴിയും ലഭ്യമാണ്. കോളേജ് സീറ്റിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് യൂണിവേഴ്സിറ്റി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547005018, 9495069307, 0479-2485370.

Related Posts