ബിരിയാണി ചലഞ്ചിൽനിന്നും സ്വരൂപിച്ച തുകകൊണ്ട് വിദ്യാർഥികൾക്ക് സ്മാർട്ട്‌ ഫോൺ നൽകി.

അന്തിക്കാട്:

യൂത്ത് കോൺഗ്രസ്‌ അന്തിക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബിരിയാണി ചലഞ്ചിൽനിന്നും സ്വരൂപിച്ച തുകകൊണ്ട് വിദ്യാർഥികൾക്ക് സ്മാർട്ട്‌ ഫോൺ സമ്മാനമായി നൽകി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ ഫോൺ കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് സുകേഷ് മുത്തേടത്ത് അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി മാരായ സുനിൽ അന്തിക്കാട്, ജോസ് വളളൂർ യൂത്ത്കോൺഗ്രസ്‌ മുൻ സംസ്ഥാന സെക്രട്ടറി നാട്ടിക നിയോജക മണ്ഡലം സ്ഥാനാർഥിയുമായിരുന്ന സുനിൽ ലാലൂർ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് വി കെ മോഹനൻ,  ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹികളായ  ഇ രമേശൻ, കെ ബി രാജീവ്‌, രഘു നെല്ലയിൽ, ഷൈൻ പള്ളിപ്പറബിൽ, ന്യൂനപക്ഷ സെൽ  ജില്ലാ വൈസ് ചെയർമാൻ ഉസ്മാൻ അന്തിക്കാട്, മുൻ യൂത്ത്കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ് ബിജീഷ് പന്നിപുലത്ത് തുടങ്ങിയവർ പങ്കെടുത്തു.

Related Posts