ബ്ലഡ് ചലഞ്ചിന്റെ ഭാഗമായി രക്‌തദാനം; മാധ്യമ പ്രവർത്തകർ മാതൃകയായി.
ബ്ലഡ് ചലഞ്ചുമായി കെ ജെ യു.
തൃശ്ശൂർ:
കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ ബ്ലഡ് ബാങ്കുകളിൽ രക്തക്ഷാമം നേരിടാതിരിക്കാൻ കരുതലോടെ കേരള ജേർണലിസ്റ്റ് യൂണിയൻ.
പ്രാദേശിക പത്ര പ്രവർത്തകരുടെ സംഘടനയായ കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബ്ലഡ് ചലഞ്ചിന്റെ ഭാഗമായി രക്തദാനം ചെയ്താണ് മാധ്യമ പ്രവർത്തകർ മാതൃകയായത്. മീഡിയ ബ്ലഡ് ചലഞ്ചിന്റെ ഭാഗമായി ഒരാഴ്ചത്തേക്കാണ് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജിലെ രക്ത ബാങ്കിലേക്കാണ് രക്തദാനം നടത്തിയത്.
മെഡിക്കൽ കോളേജ് സൂപ്രണ്ട് ആർ ബിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അജീഷ് കർക്കിടകത്ത് ആദ്യ രക്തദാനം നടത്തി. ജില്ലാ സെക്രട്ടറി ജോസ് വാവേലി രക്തബാങ്ക് മേധാവി ഡോക്ടർ ഡി സുഷമ, ക്യാമ്പ് കോർഡിനേറ്റർ ഡോക്ടർ പി എസ് അഞ്ജലി മനോജ് വർമ എന്നിവർ സംസാരിച്ചു.