ബാല സാഹിത്യകാരി സുമംഗല അന്തരിച്ചു.

പ്രശസ്ത ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു.

വടക്കാഞ്ചേരി:

പ്രശസ്ത ബാലസാഹിത്യകാരി സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. വടക്കാഞ്ചേരിയിലെ മകന്റെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ച ലീലാ നമ്പൂതിരിപ്പാട് ബാലസാഹിത്യത്തിലൂടെയാണ് കൂടുതൽ പ്രശസ്തിയിലേക്ക് എത്തിയത്. 'നടന്ന് തീരാത്ത വഴികൾ' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. മിഠായിപ്പൊതി, പഞ്ചതന്ത്രം, മഞ്ചാടിക്കുരു എന്നിവയാണ് പ്രധാന കൃതികൾ. സംസ്കാരം നാളെ രാവിലെ 11ന് പാറമേക്കാവ് ശാന്തി ഘട്ടിൽ നടക്കും.

Related Posts