ബൗളർമാരുടെ മികവിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 10 റൺസിന് തോൽപ്പിച്ചു.

ട്രെന്റ്‌ ബോൾട്ട് എറിഞ്ഞ അവസാന ഓവറിൽ കെകെആറിന് വേണ്ടത് 15 റൺസ്, 4 റൺസിന് 2 വിക്കറ്റ് വീഴ്ത്തിബോൾട്ടിലൂടെ മുംബൈക്ക് വിജയം.

ചെന്നൈ : ചെന്നൈയിൽ നടന്ന ഐപി‌എൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ 10 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്‌ത മുംബൈക്ക് 152 റൺസ് മാത്രമാണ് നേടാനായത്, എന്നാൽ അത്ഭുതകരമായി പന്തെറിഞ്ഞ മുംബൈ ബൗളർമാർ കെ‌കെ‌ആറിനെ 20 ഓവറിൽ 7 വിക്കറ്റിന് 142 എന്ന നിലയിൽ പിടിച്ചു കെട്ടി. കെ‌കെ‌ആറിനായി ഓപ്പണർ നിതീഷ് റാണ 47 പന്തിൽ 57 റൺസ്നേടി. 24 പന്തിൽ നിന്ന് 33 റൺസുമായി ഷുബ്മാൻ ഗിൽ മാത്രമാണ് കെകെആറിനായി ഭേദപ്പെട്ട നിലയിൽ ബാറ്റ്ചെയ്തത്.

മുംബൈക്കായി ലെഗ് സ്പിന്നർ രാഹുൽ ചഹാർ 27 റൺസ് നൽകി 4 വിക്കറ്റ് നേടി.

നേരത്തെ ആൻഡ്രെ റസ്സൽ അഞ്ച് വിക്കറ്റ് നേടിയ മികവിൽ 20 ഓവറിൽ 152 റൺസിന് മുംബൈയെ ഓൾ ഔട്ട്‌ആക്കിയിരുന്നു.

സൂര്യകുമാർ യാദവ് (36 പന്തിൽ 56), ക്യാപ്റ്റൻ രോഹിത് ശർമ (32 പന്തിൽ 43) എന്നിവർ മാത്രമാണ്മുംബൈക്കായി ചെറുത്തു നിന്നത്. പാറ്റ് കമ്മിൻ‌സ് (2/24), റസ്സൽ (15 ന് 5), ഷാക്കിബ് അൽ ഹസൻ (1/23) എന്നിവരാണ് കെ കെ ആറിനായി വിക്കറ്റ് നേടിയത്.

ഇഖ്ബാൽ മുറ്റിച്ചൂർ.

Related Posts