കൊവിഡ് ചികിത്സയിൽ ഇരിക്കെ തൃശൂർ അശ്വനി ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം.
ബഹുമുഖ പ്രതിഭ മാടമ്പ് കുഞ്ഞിക്കുട്ടൻ അന്തരിച്ചു.
തൃശ്ശൂർ :
എഴുത്തുകാരനും നടനും ആയ മാടമ്പ് കുഞ്ഞിക്കുട്ടൻ കൊവിഡ് ബാധയെ തുടർന്ന് അന്തരിച്ചു. തൃശ്ശൂർ ആശ്വനി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം സംഭവിച്ചത്. തിരക്കഥാ രചയിതാവ് കൂടി ആയിരുന്ന ബഹുമുഖ പ്രതിഭക്ക് 2000 ൽ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ തിരകഥയിൽ ജയരാജ് സംവിധാനം ചെയ്ത ചിത്രമായ കരുണം ആണ് അവാർഡിന് അർഹമായ ചിത്രം . 2003 ൽ പരിണാമം എന്ന ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള അഷ്ദോഡ് അന്താരാഷ്ട്ര ചലച്ചിത്ര അവാർഡും ലഭിച്ചിരുന്നു. കൈരളി ടി വി യിൽ ശ്രീകുമാർ അരൂകുട്ടിനൊപ്പം ഇ 4 എലിഫന്റ് എന്ന ടിവി ഷോയുടെ അവതാരകനായും അദ്ദേഹം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഭ്രഷ്ട്, അശ്വത്മാവ്, മഹാപ്രസ്ഥാനം എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളാണ്. ആറാം തമ്പുരാൻ, പൈതൃകം, ആനച്ചന്തം, അഗ്നിസാക്ഷി എന്നീ സിനിമകളിൽ അഭിനയിച്ച അദ്ദേഹം സാഹിത്യഅക്കാദമി ജേതാവാണ് കൂടി ആയിരുന്നു.