ബി ജെ പി നാട്ടിക നിയോജകമണ്ഡലം പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

തൃപ്രയാർ:

കൊടകര കവർച്ചയുടെ മറവിൽ ബി ജെ പി യെ വേട്ടയാടുന്ന സംസ്ഥാന സർക്കാറിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരേയും, മാധ്യമങ്ങളുടെ ബി ജെ പി വിരുദ്ധ പ്രചാരണങ്ങൾക്കുമെതിരെയാണ് പന്തം കൊളുത്തി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചതെന്ന് നേതാക്കൾ അറിയിച്ചു.

ബി ജെ പി നാട്ടിക നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാർ സെൻററിൽ നടന്ന പ്രതിഷേധം നാട്ടിക നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി ലോജനൻ അമ്പാട്ട് ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ബി ജെ പി മണ്ഡലം പ്രസിഡന്റ്‌ ഇ പി ഹരീഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജന: സെക്രട്ടറി എ കെ ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു. മണ്ഡലം ഭാരവാഹികളായ ഭഗീഷ് പൂരാടൻ, ലാൽ ഊണുങ്ങൽ, എം വി വിജയൻ എന്നിവർ പങ്കെടുത്തു. നാട്ടിക നിയോജക മണ്ഡലത്തിലെ 200 കേന്ദ്രങ്ങളിൽ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു.

Related Posts