ബി ജെ പി നാട്ടിക നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അടിപറമ്പിൽ ദിവാകരനെ പൊന്നാടയണിയിച്ച് ആദരിച്ചു.

നാട്ടിക:

ജൂൺ 25 അടിയന്തരാവസ്ഥയുടെ 46-ാം വാർഷിക ദിനത്തിൽ ബി ജെ പി നാട്ടിക നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അടിപറമ്പിൽ ദിവാകരനെ പൊന്നാടയണിയിച്ച് ആദരിച്ചു. മണ്ഡലം പ്രസിഡണ്ട് ഹരീഷ് മാഷും, വാർഡ് മെമ്പർ രശ്മിഷിജോയും ചേർന്നാണ് പൊന്നാടയണിയിച്ചത്. 86-ാം വയസിലും അടിയന്തരാവസ്ഥ കാലത്തെ ദുരിതങ്ങൾ ഓർത്തെടുത്ത് വിവരിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ഒരു പുതിയ അനുഭവവും പ്രചോദനവുമായി എന്ന് മണ്ഡലം പ്രസിഡണ്ട് ഹരീഷ് മാഷ് പറഞ്ഞു. ലാൽ ഊണുങ്ങൽ, സുധീർ ഓസ്, എം വി വിജയൻ, ഡോ. ജയപ്രകാശ് എന്നിവർ പങ്കെടുത്തു.

Related Posts