ഭിന്നശേഷിക്കാരുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം.

സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായവരുടെ മക്കൾക്ക് വിദ്യാഭ്യാസത്തിന് ധനസഹായം. ഭിന്നശേഷി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പും നിശ്ചിതഫോറത്തിലുള്ള സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രവും സഹിതം ആഗസ്റ്റ് 31നകം തൃശ്ശൂർ ചെമ്പൂക്കാവുള്ള ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ സമർപ്പിക്കണം. ആവശ്യമായ രേഖകൾ ജില്ലാ സാമൂഹ്യ നീതി ഓഫീസ്, ചെമ്പൂക്കാവ്, മിനി സിവിൽ സ്റ്റേഷൻ തൃശ്ശൂർ എന്ന വിലാസത്തിൽ അയക്കുകയോ കാര്യാലയത്തിൽ നേരിട്ട് എത്തിക്കുകയോ ചെയ്യാം. 

Related Posts