ഭിന്നശേഷി കുട്ടികള്‍ക്ക് ശില്‍പശാല.
പത്ത് വയസിന് മുകളിലുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ജൂലൈ ആറു മുതല്‍ എട്ടുവരെ പോട്ടറി ആന്‍റ് ക്രാഫ്റ്റ് ശില്‍പശാല സംഘടിപ്പിക്കുന്നു. കല്ലേറ്റുംകര നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍റ് റിഹാബിലിറ്റേഷനിലെ (നിപ്മര്‍) ആര്‍ട്ടബിലിറ്റി സെന്‍ററിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ശില്‍പശാലയില്‍ ആദ്യം അപേക്ഷിക്കുന്ന പത്ത് പേര്‍ക്കാണ് അവസരം. പൂര്‍ണമായും കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടു നടത്തുന്ന ശില്‍പശാലയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ജൂലൈ മൂന്നിന് മുന്‍പ് nipmrin@gmail.com എന്ന മെയ്ലില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9288008987.