അവിണിശ്ശേരിയിൽ പ്രവർത്തിക്കുന്ന സാന്ത്വനം ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ആവശ്യമായ മരുന്നുകൾ എത്തിച്ചു നൽകുന്നത്.
ഭിന്നശേഷി കുട്ടികൾക്ക് ആവശ്യമായ മരുന്നെത്തിച്ച് ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത്.
ചേർപ്പ്:
ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കാരുണ്യ സ്പർശവുമായി ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പാറളം അവിണിശ്ശേരിയിൽ പ്രവർത്തിക്കുന്ന സാന്ത്വനം ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ആവശ്യമായ മരുന്നുകൾ എത്തിച്ചു നൽകുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ എ കെ ബഡ്‌സ് സ്കൂൾ ടീച്ചർ ശോഭ കെ ആറിന് മരുന്നുകൾ കൈ മാറി. 64 കുട്ടികൾക്കാണ് അടുത്ത രണ്ട് മാസത്തേക്കുള്ള മരുന്നുകൾ ലഭ്യമാക്കുക. പൊതു ജനങ്ങളുടെയും ഭരണസമിതി അംഗങ്ങളുടെയും നേതൃത്വത്തിലാണ് കൊവിഡ് കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായി മരുന്ന് നൽകുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ഫ്രാൻസിസ്, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ഹസീന അക്ബർ, ജെറിൻ ജോസ്, ജെറി ജോസഫ്, ഭരണ സമിതി അംഗം സുനിൽ ചാണാശ്ശേരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.