മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെൻഷനേഴ്സ് യൂണിയൻ തുക കൈമാറി.
തൃശ്ശൂർ :
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് പിന്തുണയേകി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അന്തിക്കാട് ബ്ലോക്ക്. 1,01000 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. പെൻഷനേഴ്സ് യൂണിയൻ പ്രസിഡന്റ് കെ ജി ശശിധരൻ, സെക്രട്ടറി ടി കെ പീതാംബരൻ, ട്രഷറർ ഇ വി ഉണ്ണികൃഷ്ണൻ എന്നിവർ കലക്ട്രേറ്റിൽ എത്തി ജില്ലാ കലക്ടർ എസ് ഷാനവാസിന് തുക കൈമാറി.