മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ അറിയിച്ചു.

ഇന്ന് നടന്ന മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ അറിയിച്ചു.

തിരുവനന്തപുരം:

ലോക്ഡൗൺ നിയന്ത്രണങ്ങൾ ഫലം കണ്ടുതുടങ്ങി. പ്രതിദിന മരണനിരക്ക് ഏറ്റവും ഉയരത്തിൽ (112). നിയന്ത്രണങ്ങളിൽ അയവു വരുത്താൻ സമയമായില്ലെന്ന് മുഖ്യമന്ത്രി. കേരളത്തിൽ 15 ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2019ൽ 16 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ബ്ലാക്ക് ഫംഗസ് പകരുന്ന രോഗമല്ല. സ്റ്റിറോയ്ഡുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം. പ്രമേഹരോഗികൾ കൂടുതൽ ശ്രദ്ധ പുലർത്തണം. അനാവശ്യ ആശങ്ക വേണ്ട.

മൂക്കിൽ നിന്ന് കറുത്ത ദ്രവം പുറത്തുവരും, കാഴ്ച മങ്ങൽ, തലവേദന എന്നീ ലക്ഷണങ്ങളാണ് ബ്ലാക്ക് ഫംഗസ് വൈറസിന്റേത്. സർക്കാർ ആശുപത്രികളിൽ ഐസിയു കിടക്കകൾ ഒഴിവുണ്ട് 2906 കിടക്കകളാണ് ഒഴിവുള്ളത്. ഇതിൽ 1,404 എണ്ണം കൊവിഡ് രോഗികളുടേത്. 7,468 ഐസിയു കിടക്കകൾ സ്വകാര്യആശുപത്രിയിൽ ഒഴിവുണ്ട്. കേന്ദ്രം നൽകിയ വാക്സിൻ പൂർണ്ണമായും തീർന്നു. നാളെ പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ കേരളം ഇക്കാര്യം അറിയിക്കും. ലോക്ഡൗണും പ്രകൃതിക്ഷോഭവും കാരണം വലയുന്ന മത്സ്യത്തൊഴിലാളികൾക്ക് കിറ്റ് നൽകും.

Related Posts