മെഗാ വാക്‌സിനേഷൻ ക്യാമ്പുമായി വാഴപ്പുള്ളി ശ്രീ രാജ രാജേശ്വരി ഭരണ സമിതി.

കഴിമ്പ്രം:

കഴിമ്പ്രം വാഴപ്പുള്ളി ശ്രീരാജ രാജേശ്വരി ക്ഷേത്ര ഭരണ സമിതിയും അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയും സംയുക്തമായി മെഗാ കോവി ഷീൽഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. വാഴപ്പുള്ളി ക്ഷേത്രം ഹാളിൽ നടന്ന ക്യാമ്പ് മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ് സി എം ഡി വി പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഗാന്ധിജി പ്രകൃതി ചികിത്സാലയം തൃശൂർ ഡയറക്ടർ കല്യാൺ കൃഷ്ണൻ മുഖ്യാതിഥി ആയി. ക്ഷേത്രം പ്രസിഡണ്ട് വി ആർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അപ്പോളോ ആശുപത്രി സി ഇ ഒ നീലകണ്ണൻ, ക്ഷേത്രം ഭാരവാഹികളായ വി യു ഉണ്ണികൃഷ്ൻ, വി കെ ഹരിദാസ്, വി യു സുരേഷ് ബാബു, സിനി എന്നിവർ സംസാരിച്ചു. രാവിലെ 8.30 മുതൽ 3.30 വരെ നടന്ന ക്യാമ്പിൽ 1200 ഓളം പേർക്കാണ് വാക്സിൻ നൽകിയത്. ക്ഷേത്രം ജീവനക്കാർക്കും സമീപത്തെ പാവപ്പെട്ടവർക്കും സൗജന്യമായാണ് വാക്സിൻ നൽകിയത്.

Related Posts