മാട്ടുമ്മലിൽ റേഷൻ കട അനുവദിക്കണം; എൻ കെ അക്ബർ എം എൽ എ.

മാട്ടുമ്മൽ:

മാട്ടുമ്മൽ നിവാസികളുടെ കാലങ്ങളായുള്ള ആവശ്യം നിറവേറ്റാൻ എൻ കെ അക്ബർ എം എൽ എയുടെ നിവേദനം. കടപ്പുറം പഞ്ചായത്തിലെ മാട്ടുമ്മൽ പ്രദേശത്ത് റേഷൻ കട അനുവദിക്കുന്നത് സംബന്ധിച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലിന് എൻ കെ അക്ബർ എം എൽ എ നിവേദനം നൽകി.

ചാവക്കാട് നഗരസഭയിൽ കടപ്പുറം പഞ്ചായത്തിലെ ദ്വീപ് പ്രദേശമായ മാട്ടുമ്മലിൽ അഞ്ഞൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. നിലവിൽ മാട്ടുമ്മൽ പ്രദേശത്തുള്ളവർ കിലോമീറ്ററുകളോളം യാത്ര ചെയ്താണ് റേഷൻ കൈപ്പറ്റാറുള്ളത്. നാട്ടുകാരുടെ ദീർഘകാലമായുള്ള ആവശ്യമാണ് പ്രദേശത്ത് ഒരു റേഷൻകട. 

എന്നാൽ റേഷൻകട അനുവദിക്കുന്നതിന് താലൂക്ക് സപ്ലൈ ഓഫീസർ ജില്ലാ സപ്ലൈ ഓഫീസർക്ക് നേരത്തെ ശുപാർശയും നൽകിയിരുന്നു. സർക്കാർ തലത്തിൽ എത്രയും വേഗം നടപടികൾ ഉണ്ടാവണമെന്ന് എം എൽ എ നിവേദനത്തിൽ ആവശ്യപ്പെട്ടു. പരിശോധനയ്ക്ക് ശേഷം ഉടൻ തുടർനടപടി സ്വീകരിക്കാമെന്ന് മന്ത്രി അറിയിച്ചു.

Related Posts