മെഡിക്കൽ കോളേജിലെ രോഗികൾക്ക് ഇഫ്‌താർ ഒരുക്കി ടി എൻ പ്രതാപൻ എം പി.

ആതുര സേവന മേഖലയിൽ ഉൾപ്പെടെ വേദനിക്കുന്നവരുടെ മനസ്സ് അറിഞ്ഞുള്ള പ്രവർത്തനങ്ങളാണ് സി എച്ച്സെന്റർ നിർവഹിച്ചു വരുന്നതെന്ന് ടി എൻ പ്രതാപൻ എം പി അഭിപ്രായപ്പെട്ടു.

മുളങ്ങുന്നത്തുകാവ് : ആതുര സേവന മേഖലയിൽ ഉൾപ്പെടെ വേദനിക്കുന്നവരുടെ മനസ്സ് അറിഞ്ഞുള്ള പ്രവർത്തനങ്ങളാണ് സി എച്ച് സെന്റർ നിർവഹിച്ചു വരുന്നതെന്ന് ടി എൻ പ്രതാപൻ എം പി അഭിപ്രായപ്പെട്ടു.

വ്യക്തികളിലേക്ക് ഒതുങ്ങുന്ന രീതിയിൽ സാമൂഹിക പരിസരങ്ങൾ മാറുകയും കാരുണ്യം നഷ്ടപ്പെടുന്നതായി ബോധ്യപ്പെടുകയും ചെയ്യുന്നിടത്താണ് വർത്തമാനകാലം എത്തിനിൽക്കുന്നത്. ഇവിടം മറ്റുള്ളവരുടെ വേദനകൾ സ്വന്തം വേദനകളായ് ഹൃദയത്തോട് ചേർത്തു വെക്കുന്ന പ്രവർത്തനങ്ങളാണ് സി എച്ച് സെന്ററുകൾ നിർവ്വഹിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കഴിഞ്ഞ പതിനേഴ് വർഷമായി സി എച്ച് സെന്റർ നൽകി വരുന്ന ഇഫ്താറിൽ ഒരു ദിവസത്തെ നോമ്പ് തുറക്കുള്ള തന്റെ സംഖ്യ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സിഎ മുഹമ്മദ് റഷീദിന് ടി എൻ പ്രതാപൻ എം പി കൈമാറി.

ജില്ലാ ജനറൽ സെക്രട്ടറി പി എം അമീർ, സെക്രട്ടറി പി കെ ഷാഹുൽ ഹമീദ്, മുസ്ലിം യൂത്ത് ലീഗ് ജില്ലാഭാരവാഹികളായ പി എ ഫഹദ് റഹ്‌മാൻ, പി ജെ ജെഫീക്ക്,

നിയോജക മണ്ഡലം പ്രസിഡണ്ട് എം എം മുഹമ്മദ്ബഷീർ, ട്രഷറർ പി എ ഫാസിൽ എന്നിവർ സംബന്ധിച്ചു.

Related Posts