മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാരുടെ കാലാവധി നീട്ടി.
മെഡിക്കൽ കോളേജ്; ഹൗസ് സർജന്മാരുടെ കാലാവധി നീട്ടി.
By swathy
മെഡിക്കൽ കോളേജ്: തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാരുടെ കാലാവധിനീട്ടി. 150 ഹൗസ് സർജന്മാരുടെ കാലാവധിയാണ് കഴിഞ്ഞ ബുധനാഴ്ച തീർന്നത്. ഹൗസ് സർജൻമാർ ഇല്ലാത്തത് മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. അതുകൊണ്ട് പുതിയ ബാച്ച് വരുന്നത് വരെയോ മൂന്ന് മാസത്തേക്കോ ആണ് കാലാവധി നീട്ടിയത്. കോവിഡിനെ തുടർന്ന് അവസാന വർഷ എം ബി ബി എസ് പരീക്ഷ കഴിയാത്തതുകൊണ്ടാണ് പുതിയ ബാച്ച് വരാൻ വൈകുന്നത്.