മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍
പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ചേലക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 2020-21 അധ്യയനവര്‍ഷത്തെ ക്ലാസുകളിലേക്ക് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. 6, 7, 8, 9 ക്ലാസുകളിലേക്ക് 8 സീറ്റുകളിലാണ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചത്. ആണ്‍കുട്ടികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പ്രാക്തന ഗോത്ര വര്‍ഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല. രക്ഷിതാക്കള്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, കഴിഞ്ഞ അധ്യയന വര്‍ഷ ക്ലാസിലെ മാര്‍ക്ക് ലിസ്റ്റ് എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസ്/കോര്‍പ്പറേഷന്‍/ നഗരസഭ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, ഗവ. എം ആർ എസ് ചേലക്കര എന്നിവിടങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കണം. ഓഗസ്റ്റ് 27ന് വൈകീട്ട് 5 മണിക്ക് മുമ്പായി അപേക്ഷകള്‍ ഓഫീസില്‍ ലഭിക്കണം.
ഫോണ്‍ : 0487-2360381, ഇ-മെയില്‍ - ddosctcr@gmail.com.