മോണിങ് കൺസൾട്ട് നടത്തിയ സർവേയിൽ ലോകത്തെ ഒന്നാം നമ്പർ നേതാവായി മോദിയെ തിരഞ്ഞെടുത്തു.

ന്യൂഡൽഹി:
അമേരിക്കൻ ഡേറ്റ ഇന്റലിജൻസ് കമ്പനിയായ മോണിങ് കൺസൾട്ട് നടത്തിയ സർവേയിൽ ആഗോള സ്വാധീനത്തിൽ ലോക നേതാക്കളെ പിന്നിലാക്കി ലോകത്തെ ഒന്നാം നമ്പർ നേതാവായി മോദിയെ തിരഞ്ഞെടുത്തു. യുഎസ്, യുകെ, റഷ്യ, ഓസ്ട്രേലിയ, കാനഡ, ബ്രസീൽ, ഫ്രാൻസ്, ജർമനി തുടങ്ങി 13 രാജ്യങ്ങളിലെ നേതാക്കളെ പിന്നിലാക്കിയാണ് സർവേയിൽ മോദി മുന്നിലെത്തിയത്.
13 രാജ്യങ്ങളിലെ നേതാക്കളുടെ ദേശീയ റേറ്റിങ് ട്രാക്ക് ചെയ്യുന്ന മോണിങ് കൺസൾട്ട് മോദിയുടെ ജനപ്രീതിയിൽ അല്പം ഇടിവു വന്നതായി വ്യക്തമാക്കുന്നുണ്ടെങ്കിലും ജൂൺ തുടക്കത്തിൽ 66 ശതമാനത്തോളം അംഗീകാരം നേടി മറ്റു നേതാക്കന്മാരേക്കാൾ ബഹുദൂരം മുന്നിലാണ്. മോണിങ് കൺസൾട്ട് ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിങ് ട്രാക്കർ എല്ലാ വ്യാഴാഴ്ചയുമാണ് അപ്ഡേറ്റ് ചെയ്യുന്നത്.