മണ്ണടിഞ്ഞു കിടക്കുന്ന കാനകൾ യുദ്ധകാലാടിസ്ഥാനത്തിൽ വൃത്തിയാക്കും എം എൽ എ കെ കെ രാമചന്ദ്രൻ.

പുതുക്കാട്:

പുതുക്കാട് നിയോജകമണ്ഡലത്തിൽ മണ്ണടഞ്ഞ് കിടക്കുന്ന കാനകൾ യുദ്ധകാലാടിസ്ഥാനത്തിൽ വൃത്തിയാക്കാൻ എം എൽ എ. കെ കെ രാമചന്ദ്രൻ എൽ എസ് ജി ഡി, പി ഡബ്ല്യൂ ഡി വകുപ്പുകൾക്ക് നിർദേശം നൽകി. കൊടകര ബ്ലോക്കിൽ എം എൽ എയുടെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിലാണ് നിർദേശം നൽകിയത്.

വഴിയരികിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്നവർക്ക് ആശ്രയമാകാൻ സാമൂഹ്യനീതി വകുപ്പ് ശ്രദ്ധിക്കണമെന്നും അദ്ദേഹം അറിയിച്ചു. എല്ലാ പഞ്ചായത്തുകളുടെയും താലൂക്കുകളുടെയും ദുരന്തസാധ്യത ഭൂപടം തയ്യാറാക്കി ദുരന്ത ആഘാതങ്ങൾ ഏൽക്കാനിടയുള്ള  കുടുംബങ്ങളെ  മാറ്റിപ്പാർപ്പിക്കാൻ സൗകര്യം ഏർപ്പെടുത്തണമെന്നും പുതുക്കാട് മണ്ഡലം നോഡൽ ഓഫീസർ പി ആർ അജയഘോഷ് എം എൽ എയെ അറിയിച്ചു. നെന്മണിക്കര ഹൈവേ ഓരത്ത് മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനുള്ള പ്രവർത്തനവും യോഗത്തിൽ ചർച്ച ചെയ്തു.

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത്ത് എം ആർ, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ രാധാകൃഷ്ണൻ, കൊടകര ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഷീല ജോർജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസഫ് ടാജറ്റ്, ലതാ ചന്ദ്രൻ, കൊടകര ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ അൽജൊ പുളിക്കൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടെസ്സി വിൽസൺ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, സെക്രട്ടറിമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Related Posts