മണ്ണുത്തി മാർക്കറ്റ് റോഡിലെ സ്ഥല പ്രശ്നം ഉടൻ പരിഹരിക്കും - ജില്ലാ കലക്ടർ.
മണ്ണുത്തി :
പഞ്ചായത്ത് കെട്ടിടം നിലനിൽക്കുന്ന മണ്ണുത്തി മാർക്കറ്റ് റോഡിലെ സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ്. തൃശൂർ കോർപ്പറേഷന്റെയും കേരള കാർഷിക സർവകലാശാലയുടേയും അവകാശത്തർക്കം പരിഹരിക്കാൻ കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇരുകൂട്ടരുടെയും വാദങ്ങൾ കേട്ട് ജില്ലാ ഭരണകൂടത്തിന് കാര്യങ്ങൾ വ്യക്തമാക്കി പ്രൊപ്പോസൽ നൽകാൻ ആവശ്യപ്പെട്ടു. വിശദമായി പഠിച്ചതിന് ശേഷം റിപ്പോർട്ട് സർക്കാരിലേക്ക് അയയ്ക്കും. യോഗത്തിൽ മേയർ എം കെ വർഗീസ്, കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. ആർ ചന്ദ്രബാബു, രജിസ്ട്രാർ ഡോ. എ സക്കീർ ഹുസൈൻ, അസിസ്റ്റന്റ് കലക്ടർ സുസിയാൻ അഹമ്മദ്, അഡീഷണൽ സെക്രട്ടറി അരുൺ കുമാർ എന്നിവർ പങ്കെടുത്തു.