മണലൂരിൽ മുള്ളൻപന്നിയെ പിടികൂടി.

മണലൂർ:

മണലൂരിൽ മാലിന്യ കുഴിയിൽ കുടുങ്ങിയ മുള്ളൻ പന്നിയെ വനപാലകരെത്തി രക്ഷിച്ചു. ദീപം അങ്കണവാടിക്ക് സമീപം കാരയിൽ പ്രേമ സദാനന്ദൻ്റെ വീട്ടിലെ മാലിന്യ കുഴിയിലാണ് മുള്ളൻപന്നി കുടുങ്ങിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരായ മനു, ശ്രീക്കുട്ടൻ, എം എ കൃഷ്ണൻ എന്നിവർ ചേർന്ന് മുള്ളൻ പന്നിയെ കൂട്ടിലാക്കി പൊട്ടൻചിറ വനത്തിലേക്ക് കൊണ്ടുപോയി വിട്ടു.

Related Posts